Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Encounter

കി​ഷ്ത്വാ​ർ ഏറ്റുമുട്ടൽ: ഭീ​ക​ര​ർക്കായുള്ള തെരച്ചിൽ മൂന്നാം ദിവസത്തിലേക്ക്

ജ​​​മ്മു: ​ ജ​​​​മ്മു കാ​​​​ഷ്മീ​​​​രി​​​​ലെ കി​​​​ഷ്ത്വാ​​​​റി​​​​ൽ ഭീ​​​ക​​​ര​​​ർ​​​ക്കാ​​​യു​​​ള്ള തെ​​​ര​​​ച്ചി​​​ൽ മൂ​​​ന്നാം ദി​​​വ​​​സ​​​ത്തി​​​ലേ​​​ക്കു ക​​​ട​​​ന്നു.

സൈ​​​ന്യ​​​വു​​​മാ​​​യി ഏ​​​റ്റു​​​മു​​​ട്ടി​​​യ​​​ശേ​​​ഷം വ​​​ന​​​മേ​​​ഖ​​​ല​​​യി​​​ലേ​​​ക്കു ക​​​ട​​​ന്ന ഭീ​​​ക​​​ര​​​രെ പി​​​ടി​​​കൂ​​​ടു​​​ന്ന​​​തി​​​നാ​​​യി സ​​​ർ​​​വ സ​​​ന്നാ​​​ഹ​​​വു​​​മാ​​​യി സൈ​​​ന്യം തെ​​​ര​​​ച്ചി​​​ൽ ന‌‌​​​ട​​​ത്തു​​​ക​​​യാ​​​ണ്.

സോ​​​​ന്നാ​​​​ർ ഗ്രാ​​​​മ​​​​ത്തി​​​​ലെ വ​​​​ന​​​​മേ​​​​ഖ​​​​ല​​​​യി​​​​ൽ ഞാ​​​​യ​​​​റാ​​​​ഴ്ച രാ​​​​ത്രി​​​​യാ​​​​ണ് ഭീ​​​​ക​​​​ര​​​​ർ സൈ​​​നി​​​ക​​​ർ​​​ക്കു​​​നേ​​​രേ ഗ്ര​​​​നേ​​​​ഡ് ആ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ത്തി​​​​യ​​​​ത്. ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ എ​​​​ട്ട് സു​​​​ര​​​​ക്ഷാ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കു പ​​​​രി​​​​ക്കേ​​​​റ്റി​​​​രു​​​​ന്നു. ഇ​​​വ​​​രി​​​ൽ അ​​​ർ​​​ധ​​​സൈ​​​നി​​​ക വി​​​ഭാ​​​ഗ​​​ത്തി​​​ൽ​​​പ്പെ​​​ട്ട ഹ​​​വി​​​ൽ​​​ദാ​​​ർ ഗ​​​ജേ​​​ന്ദ്ര സിം​​​ഗി​​​ന്‍റെ ജീ​​​വ​​​ൻ ന​​​ഷ്ട​​​മാ​​​യ​​​താ​​​യി സൈ​​​നി​​​ക ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ അ​​​റി​​​യി​​​ച്ചു.

ഇ​​​ദ്ദേ​​​ഹ​​​ത്തി​​​ന് ആ​​​ദ​​​രാ​​​ഞ്ജ​​​ലി അ​​​ർ​​​പ്പി​​​ച്ച​​​ശേ​​​ഷം മൃ​​​ത​​​ദേ​​​ഹം അ​​​ന്ത്യ​​​ക​​​ർ​​​മ​​​ങ്ങ​​​ൾ​​​ക്കാ​​​യി ജ​​​ന്മ​​​നാ​​​ടാ​​​യ ഉ​​​ത്ത​​​രാ​​​ഖ​​​ണ്ഡി​​​ലേ​​​ക്ക് അ​​​യ​​​ച്ച​​​താ​​​യി ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ അ​​​റി​​​യി​​​ച്ചു. അ​​​തേ​​​സ​​​മ​​​യം, ഭീ​​​ക​​​ര​​​രെ ഏ​​​തു​​​വി​​​ധേ​​​ന​​​യും പി​​​ടി​​​കൂ​​​ടു​​​മെ​​​ന്നും ഓ​​​​പ്പ​​​​റേ​​​​ഷ​​​​ൻ ത്രാ​​​​ഷി-1 എ​​​​ന്ന പേ​​​​രി​​​​ൽ സൈ​​​​നി​​​​ക​​​​ന​​​​ട​​​​പ​​​​ടി ആ​​​​രം​​​​ഭി​​​​ച്ചി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും സൈ​​​നി​​​ക ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ അ​​​റി​​​യി​​​ച്ചു.

Latest News

Up